സ്വാഗതം

രാഷ്‌ട്രീയത്തെ കുറിച്ചും രാഷ്‌ട്രീയക്കാരെ കുറിച്ചും അനുഭവത്തിന്റെ വെളിച്ചത്തില്‍ സമൂഹ മനസ്സുകളില്‍ രൂപപ്പെട്ട ചുമരും ചിത്രവും ഉണ്ട്‌.പ്രസ്‌തുത ചുമരിലും ചിത്രത്തിലും ചേര്‍‌ത്തു വെച്ചു കൊണ്ടാണ്‌ രാഷ്‌ട്രീയം എന്ന പദം പോലും വായിക്കപ്പെടുന്നത്.രാഷ്‌ട്ര പുനര്‍ നിര്‍‌മ്മാണത്തിന്റെ പതിയിലും പാതയിലും നിര്‍ലീനമായ രാഷ്‌ട്രീയമെന്ന സാമൂഹിക സാം‌സ്‌കാരിക സേവന ഭൂമികയെ അതിന്റെ പ്രോജ്ജ്വലമായ സം‌സ്‌കാരത്തിലേയ്‌ക്ക്‌ തിരിച്ചു പിടിക്കുക എന്നത്‌ ശ്രമകരമായ ഒരു ദൗത്യമത്രെ.ഈ ദൗത്യ നിര്‍‌വഹണം കേവല പ്രഭാഷണങ്ങളിലൂടെയൊ പ്രചാരണങ്ങളിലൂടെയൊ സാധ്യവുമല്ല.മറിച്ച്‌ സമൂഹത്തിനു അനുഭവേദ്യമാകുക തന്നെ വേണം.രാഷ്‌ട്ര പുനര്‍ നിര്‍‌മ്മാണത്തിന്റെ നവ സം‌സ്‌കാരത്തെ പരിലസിപ്പിക്കാനാവശ്യമായ മധുവും മണവും ചുരത്താന്‍ പ്രകൃതിയുടെ വിണ്ണിന്റെ മണ്ണിന്റെ ചൂടും ചൂരും അനുഭവിച്ചേ മതിയാകൂ.ഭിഹ്ന രുചികളുള്ള ഭാരതീയ വിഭാവനകള്‍‌ക്കും സാം‌സ്‌കാരിക കേരളത്തിന്‌ വിശേഷിച്ചും നിസ്വാര്‍‌ഥമായ ഒരു രാഷ്‌ട്രീയ സം‌സ്‌കാരം.ഇതാണ്‌ കള്‍ച്ചറല്‍ ഫോറം.സഹൃദയര്‍‌ക്ക്‌ ഈ സാം‌സ്‌കാരിക വാടിയിലേയ്‌ക്ക്‌ സ്വാഗതം.

എഡിറ്റര്‍ അസീസ്‌ മഞ്ഞിയില്‍

azeezmanjiyil@gmail.com