കള്‍ച്ചറല്‍ ഫോറം 

പ്രഭാതത്തില്‍ വഴിയരികില്‍ ചത്ത്‌ കിടക്കുന്ന പട്ടിയെ കണ്ടില്ലെന്ന മട്ടില്‍ അതുവഴി വന്നവര്‍ കടന്നുപോയി.വൈകുന്നേരമായപ്പോഴേക്കും ആ പ്രദേശം മുഴുവന്‍ ദുര്‍ഗന്ധ ഭൂമികയായി.കഴുകന്മാരും ശവം തീനികളും ആകാശത്ത്‌ വട്ടമിട്ട്‌ പറക്കാന്‍ തുടങ്ങി.ആരവം കേട്ട്‌ ഗ്രാമവാസികള്‍ മൂക്കും പൊത്തി പുറത്തിറങ്ങി.പറന്നെത്തിയവരുടെ വിശപ്പടക്കാന്‍ പട്ടിയുടെ ശവം മതിയാകാതെ വന്നു.ഒടുവില്‍ ഗ്രാമീണരെത്തന്നെ ശവം തീനികള്‍ ഇരകളാക്കിയത്രെ.

സുപ്രസിദ്ധനായ യുവ കഥാകൃത്തിന്റെ പഴയ ഒരു കഥ വലിയ ഒരു സന്ദേശമാണ്‌ പകര്‍ന്നു തരുന്നത്‌.ആരെങ്കിലും ഒരാള്‍ ഉത്തരവാദിത്വം നിറവേറ്റിയിരുന്നുവെങ്കില്‍ ഒരു സമൂഹം രക്ഷപ്പെടുമായിരുന്നു . ആരും ചെയ്യാതിരുന്ന സാഹചര്യത്തില്‍ സകലരും അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നു.

നന്മയുടെ രസതന്ത്രവുമായി സമന്വയത്തിന്റെ പാതയില്‍ ഇതാ ഒരു സംഘം.കള്‍ചറല്‍ ഫോറം.
കള്‍ചറല്‍ ഫോറം