Monday, June 27, 2016

നാരായണ പണിക്കര്‍ക്ക്‌ ആദരാഞ്ജലികള്‍

മലയാള നാടക-കവിതാ-ഗാനരചനാ മേഖലകളില്‍ അസാധാരണമായ സംഭാവനകള്‍ അര്‍പ്പിച്ച പ്രതിഭയായിരുന്നു കാവാലം നാരായണ പണിക്കര്‍. സാമാന്യ ജനങ്ങളുടെ ജീവിതാവസ്ഥകളെ സാഹിത്യത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം സ്മരണീയമാണ്. മലയാളത്തിന്റെ സാഹിത്യ മണ്ഡലത്തില്‍ വലിയൊരു വിടവ് സൃഷ്ടിച്ചുകൊണ്ടാണ് കാവാലം വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തുന്നു.