Tuesday, May 3, 2016

ക്രൂരം ഈ നിഷ്‌ക്രിയത്വം

പെരുമ്പാവൂരിലെ ജിഷ എന്ന നിയമ വിദ്യാർത്ഥിനി അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ കടന്നു പോയി. ഇരുമ്പ് ദണ്ഡ്‌ ജനനേന്ദ്രിയത്തിൽ പ്രയോഗിച്ചതിനാല്‍ കുടൽമാല പുറത്ത് വന്ന നിലയിലായിരുന്നു ശരീരം. മാറിടത്തില്‍ 13 ഇഞ്ച് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ശരീരത്തിൻറെ പല ഭാഗങ്ങളിലായി മുപ്പതോളം മുറിവുകൾ. ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും ഭീകരമായ ലൈംഗിക അതിക്രമം.

ഇത്രയും ദിവസമായിട്ടും പ്രതികളെ കുറിച്ച്‌ സുചന പോലുമില്ലാതെ നെട്ടോട്ടമോടുകയാണ് നിയമ പാലകര്‍. തെരഞ്ഞെടുപ്പ് ചൂടില്‍ 'സാക്ഷര' മലയാളികൾ പ്രതികരിക്കാന്‍ മറന്നു പോയിരിക്കുന്നു.രാഷ്‌ട്രീയക്കാര്‍ക്ക് ഇതൊരു പ്രശ്‌നനമല്ലായിരിക്കാം.നിലനില്‍പ്പിന്റെ രാഷ്‌ടീയം ഇത്ര നന്നായറിയുന്ന മാധ്യമ 'പ്രഭുക്കള്‍'കൾക്കിതൊന്നും വാർത്തയും അല്ല.പെരുമ്പാവൂരിൽ നിന്ന് നമ്മുടെ ഭവനങ്ങളിലേയ്‌ക്ക്‌ അധികം ദൂരമില്ല.