Saturday, March 12, 2016

ശുഭ പ്രതീക്ഷയോടെ ഗോദയിലിറങ്ങുക

ദോഹ: വിജയ പ്രതീക്ഷയോടെയും ശുഭ പ്രതീക്ഷയോടെയും പ്രവര്‍‌ത്തന ഗോദയിലിറങ്ങാനാകുമ്പോള്‍ മാത്രമേ ഒരു പ്രസ്ഥാനം ചൈതന്യമുള്ളതാകുകയുള്ളൂ.ശ്രി.റോണി മാത്യു പറഞ്ഞു.തൃശുര്‍ ജില്ല കള്‍‌ച്ചറല്‍ ഫോറം നേതൃ സം‌ഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കള്‍‌ച്ചറല്‍ ഫോറം സം‌സ്ഥാന ജനറല്‍ സെക്രട്ടറി.പ്രവര്‍‌ത്തകര്‍‌ക്ക്‌ ആശങ്കയുള്ള കാര്യം സഹചരിലേയ്‌ക്ക്‌ പകര്‍ന്നു കൊടുക്കാന്‍ സാധിക്കുകയില്ല.അതിനാല്‍ സ്വന്തത്തെ വിശ്വസിപ്പിക്കാനാകതെ ഈ ധര്‍‌മ്മ സമരിത്തിന്‌ പ്രസക്തിയില്ല.മഴക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കാനെത്തിയവരില്‍ കുടയുമായി എത്തിയ നിഷ്‌കളങ്ക ഹൃദയനെ ഓര്‍‌മ്മിപ്പിച്ചു കൊണ്ട്‌ റോണി വിശദീകരിച്ചു.പാര്‍ട്ടിയുടെ സം‌സ്‌കാരം കൃത്യമായി മനസ്സിലാക്കുകയും ജിവിതത്തില്‍ പകര്‍ത്തുകയും വേണം.പാര്‍ട്ടി പ്രവര്‍‌ത്തകരില്‍ പാര്‍‌ട്ടിയുടെ ദര്‍‌ശനം ദൃശ്യമാകണം.എങ്കില്‍ നിശ്ശം‌ശയം നാളെ നമ്മുടേതാകും.റോണി ഉപസം‌ഹരിച്ചു.

അല്‍ വാബ്‌ റോഡില്‍ ലസ്‌ റോസസ്‌ വില്ലയില്‍ വൈകീട്ട്‌ നാലിന്‌ തുടങ്ങിയ സം‌ഗമം ജില്ല ജനറല്‍ സെക്രട്ടറി ഷംസീര്‍ ഹസന്റെ സ്വാഗത ഭാഷണത്തോടെ പ്രാരം‌ഭം കുറിച്ചു. ജില്ലാ പ്രസിഡന്റ്‌ മജീദ്‌ അലി അധ്യക്ഷനായിരുന്നു.പാര്‍‌ട്ടിയും പാര്‍‌ട്ടിയുടെ ഉപ ഘടകങ്ങളും സജീവമായി നില്‍‌ക്കേണ്ട അവസരമാണിത്‌.ഒരോരുത്തരും തങ്ങളിലര്‍‌പ്പിക്കപ്പെട്ട ഉത്തരവാദിത്തം യഥാ സമയം നിര്‍‌വഹിച്ചു പോന്നെങ്കില്‍ മാത്രമേ നമ്മുടെ അധ്വാനം സഫലമാകുകയുള്ളൂ.ഓര്‍‌മ്മപ്പെടുത്താന്‍ മറ്റാരും ഇല്ല.സ്വയം ഓര്‍ത്തും ഓര്‍മ്മിപ്പിച്ചും ആത്മാര്‍‌ഥമായി കര്‍മ്മ നിരതരാകുക.അധ്യക്ഷന്‍ ആഹ്വാനം ചെയ്‌തു.

തുടര്‍ന്ന്‌ ജില്ലാ കള്‍‌ച്ചറല്‍ ഫോറത്തിനു വേണ്ടി അസീസ്‌ മഞ്ഞിയില്‍ രൂപ കല്‍‌പന ചെയ്‌ത ബ്‌ളോഗ്‌ സം‌സ്ഥാന ജനറല്‍ സെക്രട്ടറി റോണി മാത്യുവും മണലൂര്‍ മണ്ഡലം പ്രസിഡന്റ്‌ അസീസ്‌ മഞ്ഞിയിലും സം‌സ്ഥാന ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ ഉദ്‌ഘാടനം ചെയ്‌തു.പ്രകാശനത്തിനു ശേഷം ബ്ലോഗിനെ സദസ്സിന്‌ ഹൃസ്വമായി പരിചയപ്പെടുത്തി.

ജില്ലാ മണ്ഡലം ഭാരവാഹികളെ സദസ്സിന്‌ പരിചയപ്പെടുത്തിയതിനു ശേഷം ആദ്യ സെഷന്‍ സമാപിച്ചു.

കര്‍‌മ്മ നിരതരാകാനുള്ള പ്രവര്‍‌ത്തന അജണ്ടകളുടെ ക്രമീകരണം സാധ്യമാകാനുതകുന്ന വിവിധ വകുപ്പുകളുടെ ഗ്രൂപ്പുതല ചര്‍‌ച്ചയായിരുന്നു രണ്ടാമത്തെ സെഷനിലെ പ്രഥമ ഇനം.കലാ കായികം,സാം‌സ്‌കാരികം,സാമൂഹിക സേവനം,ജന സമ്പര്‍‌ക്കം,മീഡിയ,സാമ്പത്തികം തുടങ്ങി വ്യത്യസ്ഥങ്ങളായ തലക്കെട്ടുകളില്‍ ക്രിയാത്മകമായ ഒട്ടേറെ പരിപാടികളും പദ്ധതികളും വിഭാവന ചെയ്യപ്പെട്ടു.ചര്‍‌ച്ചയുടെ സം‌ഗ്രഹം ഗ്രൂപ്പു തലവന്മാര്‍ സദസ്സുമായി പങ്കു വെച്ചു.


കള്‍ച്ചറല്‍ ഫോറം ജില്ലാ നേതൃ സം‌ഗമത്തിന്‌ ആശംസകള്‍ നേര്‍ന്നു കൊണ്ട്‌ വെല്‍‌ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ പ്രസിഡന്റ്‌ ശ്രീ സേവിയർ മാളിയേക്കൽ ഓണ്‍ ലൈനിലൂടെ സദസ്സിനെ അഭിസം‌ബോധന ചെയ്‌തു.മനസ്സു കൊണ്ടും ശരീരം കൊണ്ടും സമ്പത്തു കൊണ്ടും ഈ പാര്‍‌ട്ടിക്ക്‌ വേണ്ടി എല്ലാ അര്‍ഥത്തിലും പോരിനിറങ്ങാന്‍ ജില്ലാ പ്രസിഡന്റ്‌ ആഹ്വാനം ചെയ്‌തു.

വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ തൃശുര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ മത്സര രം‌ഗത്തിറങ്ങുന്ന സാഹചര്യത്തെ മുന്‍‌നിര്‍ത്തിയുള്ള ചര്‍ച്ചയ്‌ക്ക്‌ അനസ്‌ റഹ്‌മാന്‍ നേതൃത്വം നല്‍‌കി.

ഇടവേളകളിലെ മുഷിപ്പകറ്റാന്‍ കവിതകളും നാടന്‍ പാട്ടുകളും അവതരിപ്പിക്കപ്പെട്ടു.ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മുരളി കൈപഞ്ചേരി നന്ദി പ്രകാശിപ്പിച്ചു.

പ്രോഗ്രാം കണ്‍‌വീനര്‍ ജാബര്‍ റാഫത്തിന്റെയും ജനറല്‍ സെക്രട്ടറി ഷംസീര്‍ ഹസന്റെയും നിതാന്ത ജാഗ്രതയില്‍ എല്ലാ വിധ ചിട്ട വട്ടങ്ങളോടെ സജ്ജീകരിച്ചൊരുക്കിയ സം‌ഗമ വേദിയില്‍ നിന്നും പുതിയ ഉണര്‍വ്വും ഉന്മേഷവും ആര്‍ജിച്ചു കൊണ്ടായിരിക്കണം ഓരോ അം‌ഗവും പടിയിറങ്ങിയത്‌.