Tuesday, February 9, 2016

ദേശീയ കായിക ദിനം

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനം പ്രമാണിച്ച് രാജ്യത്ത് ചൊവ്വാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ഫിബ്രവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്. രാജ്യം ഒന്നടങ്കം ഒരു ദിവസം സ്‌പോര്‍ട്‌സിനും ശാരീരികക്ഷമത നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവെച്ചാണ് ദേശീയ കായിക ദിനം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ച പൊതു അവധി ദിനമായി പ്രഖ്യാപിച്ചാണ് ഖത്തര്‍ കായിക ദിനം സംഘടിപ്പിക്കുന്നത്. സ്വദേശികള്‍‌ക്കും വിദേശികള്‍‌ക്കും സ്‌പോര്‍ട്‌സിന്റെയും ശാരീരികക്ഷമതയുടെയും പ്രാധാന്യം ബോധ്യപ്പെടുത്താനും അതുവഴി ആരോഗ്യമുള്ള സമൂഹമായി അവരെ വളര്‍ത്താനുമുള്ള പരിപാടികളാണ് ദേശീയ കായികദിനത്തിന്റെ ഭാഗമായി വിഭാവന ചെയ്യുന്നത്‌.