Saturday, May 30, 2015

ജനാധിപത്യ ബോധമുള്ളവര്‍ വേരറ്റുപോയിട്ടില്ല

സമൂഹത്തോട്‌ പ്രതിബദ്ധതയുള്ള ജനാധിപത്യ ബോധമുള്ളവര്‍ വേരറ്റുപോയിട്ടില്ല എന്ന ഉച്ചൈസ്‌തരമുള്ള പ്രഖ്യാപനമാണ്‌ വെല്‍ഫയര്‍ പാര്‍ട്ടിയും അതിന്റെ പ്രവാസി മുഖമായ കള്‍ച്ചറല്‍ ഫോറവും  നടത്തിക്കൊണ്ടിരിക്കുന്നത്‌.കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌താജ്‌ ആലുവ പറഞ്ഞു.മണലൂര്‍ മണ്ധലം കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.അദ്ധേഹം .ഭാരത സര്‍ക്കറിന്റെ ഓരോ പദ്ധതിയും ഓരോ പ്രായോജകര്‍ക്ക്‌ വേണ്ടി നിജപ്പെടുത്തപ്പെട്ടിരിക്കുന്നു.ജന താല്‍പര്യത്തിനൊ അവരുടെ ന്യായമായ അവകാശങ്ങള്‍ക്കൊ ഒരു വക പ്രാധാന്യവും സര്‍ക്കാര്‍  അജണ്ടകളിലില്ല.സ്വജന പക്ഷപാതവും നീതി നിഷേധവും ഭരണകൂട പോളിസിയെന്നോണം വ്യാപകമായിരിക്കുന്നു.കുത്തകകളെ കയ്യഴിച്ചു സഹായിക്കാന്‍ സാധാരണക്കാരന്റെ ചങ്കുമുറുക്കുന്നതില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്നമട്ടില്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാറുകള്‍ രഥോത്സവം നടത്തുകയാണ്‌.താജ്‌ വിശദീകരിച്ചു.

റൊടി കപട മകാന്‍ എന്ന പഴയ പല്ലവി ഒരു സമൂഹത്തെ ഉദ്ധരിക്കാന്‍ ഉപകാരപ്പെടുകയില്ല. സാമൂഹിക ജീവി എന്ന തലത്തില്‍ പരിതാപകരമായ സാംസ്‌കാരിക ജീര്‍ണ്ണതയില്‍ സമൂഹം എത്തപ്പെട്ടിരിക്കുന്നു.ഭൌതിക സാഹചര്യങ്ങളുടെ നിലവാരത്തോടൊപ്പം സാമുഹിക സാംസ്‌കാരിക ഉയര്‍ച്ച കൂടെ സാധ്യമാകണം . ഇതാണ്‌ കള്‍ച്ചറല്‍ ഫോറം വിഭാവന ചെയ്യുന്ന രാഷ്‌ട്രിയ വീക്ഷണം .മണലൂര്‍ മണ്ധലം കള്‍ച്ചറല്‍  ഫോറം ആക്‌ടിങ് പ്രസിഡന്റ്‌ അസീസ്‌ മഞ്ഞിയില്‍ അഭിപ്രായപ്പെട്ടു.വര്‍ഗീയതയുടെ താമരവിരിയാന്‍ പാകത്തില്‍ ചളിക്കുളമായി  ഭാരതരാഷ്‌ട്രീയക്കളം ഒരുക്കിക്കൊടുത്ത ക്രൂരമായ പാതകത്തില്‍ ദേശീയ പാര്‍ട്ടികള്‍ വഹിച്ച പങ്ക്‌ മാപ്പര്‍ഹിക്കാത്തതത്രെ. മഞ്ഞിയില്‍ അടിവരയിട്ടു.എഫ്‌സിസി ഹാളില്‍ സംഘടിപ്പിക്കപ്പെട്ട കണ്‍വെന്‍ഷനില്‍ ‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അസീസ്‌. 

മണലുര്‍ മണ്ധലം വാര്‍ത്തകള്‍ക്കും മറ്റു അറിയിപ്പുകള്‍ക്കും പ്രയോജനപ്പെടും വിധം രൂപകല്‍പന ചെയ്യപ്പെട്ട സൈറ്റിന്റെ പ്രകാശനം ​അസീസ്‌ മഞ്ഞിയില്‍ നിര്‍വഹിച്ചു.
സ്‌ത്രീപങ്കാളിത്തവും സദസ്സിന്റെ അന്വേഷണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.ജനറല്‍ സെക്രട്ടറിഷംസീര്‍ ഹസന്‍ സ്വാഗതവും മര്‍സൂഖ്‌ മുഹമ്മദ്‌ നന്ദിയും പ്രകാശിപ്പിച്ചു.